തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു

Posted on: September 21, 2013 1:32 am | Last updated: September 21, 2013 at 1:32 am

ksrtcതിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ ഡിപ്പോകളിലും ഡീസല്‍ തീര്‍ന്നു. കെഎസ്ആര്‍ടിസി യുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പത്ത് കോടി രൂപ അടിയന്തര സഹായമായി അനുവദിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഡീസല്‍ ലഭ്യമാക്കാനുള്ള നടപടികളായിട്ടില്ല. സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.