കെ എസ് ആര്‍ ടി എംപ്ലോയീസ് അസോ. സംസ്ഥാന സമ്മേളനം കോട്ടയത്ത്

Posted on: September 21, 2013 6:43 am | Last updated: September 20, 2013 at 10:43 pm

കോട്ടയം: കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഈമാസം 23 മുതല്‍ 25 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. 23ന് രാവിലെ 10.30ന് ചേരുന്ന സമ്മേളനം സി ഐ ടി യു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എം പി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസംഗിക്കും. 24ന് വൈകിട്ട് നാലിന് ചേരുന്ന വ്യവസായ സെമിനാര്‍ സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം എല്‍ എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് വൈക്കം വിശ്വന്‍ അധ്യക്ഷത വഹിക്കും.

25ന് രാവിലെ ഒമ്പതിന് ട്രേഡ് യൂനിയന്‍ സമ്മേളനം, ഉച്ചകഴിഞ്ഞ് 2.30ന് യാത്രയയപ്പ് സമ്മേളനം. വൈകിട്ട് നാലിന് പ്രകടനം. തുടര്‍ന്ന് തിരുനക്കര മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പകുതിയോളം സര്‍വീസുകള്‍ റദ്ദാക്കിയും നാമമാത്ര സാമ്പത്തിക സഹായങ്ങള്‍ ചെയ്തും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കെ എസ് ആര്‍ ടി സിയുടെ നാശത്തിനേ വഴിതെളിക്കൂവെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.