കലയും സാഹിത്യവും മനുഷ്യ മൂല്യങ്ങള്‍ ഉയര്‍ത്തും: പൊന്‍മള

    Posted on: September 20, 2013 11:27 pm | Last updated: September 20, 2013 at 11:27 pm

    മണ്ണാര്‍ക്കാട്: കലയും സാഹിത്യവും മനുഷ്യന്റെ മൂല്യങ്ങള്‍ ഉയര്‍ത്തുമെന്ന് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍. എസ് എസ് എഫ് ഇരുപതാമത് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണ്. കലകള്‍ അശ്ലീലതകളിലേക്ക് വഴിമാറുമ്പോള്‍ ധാര്‍മികമായ സാഹിത്യവും കലാസ്വാദനവുമാണ് സമൂഹം ആവശ്യപ്പെടുന്നത്. ഇതിന് സാഹിത്യോത്സവ് വേദികള്‍ സഹായകമാകും. വിദ്യാര്‍ഥി സമൂഹം രാഷ്ട്രീയമായി സംഘടിച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുമ്പോള്‍ വിദ്യാര്‍ഥികളെ ധാര്‍മികതയിലേക്ക് നയിക്കാന്‍ പര്യാപ്തമാക്കുകയാണ് എസ് എസ് എഫ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.