സുഹ്‌രീസ് സംഗമം

Posted on: September 20, 2013 12:38 pm | Last updated: September 20, 2013 at 12:38 pm

മലപ്പുറം: കൊടുങ്ങല്ലൂര്‍ ജാമിഅ അസീസിയ്യ 29-ാം വാര്‍ഷിക ഏഴാം ബിരുദ ദാന സമ്മേളനം വാര്‍ഷികത്തിന്റെ ഭാഗമായി വാദീസലാമില്‍ നടന്ന സുഹ്‌രീസ് സംഗമം കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. തസ്വവുഫും സൈക്കോളജിയും എന്ന വിഷയം മാടവന ഇബ്‌റാഹീംകുട്ടി മുസ്‌ലിയാര്‍ അവതരിപ്പിച്ചു. ആത്മീയതയെ ചൂഷണം ചെയ്ത് സമൂഹത്തെ തെറ്റിദ്ധകിപ്പിക്കുന്ന വ്യാജന്മാരെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അല്‍ മുഹ്ഇദ്ദീല്‍ ബാഖവി, എടക്കര അബൂബക്കര്‍ സുഹ്‌രി, മുഹമ്മദലി സഖാഫി, വി എ സുലൈമാന്‍, ഐ മുഹമ്മദ്കുട്ടി സുഹ്‌രി പ്രസംഗിച്ചു.