നെറ്റ് പരീക്ഷാ മാനദണ്ഡങ്ങളില്‍ യുജിസിക്ക് മാറ്റം വരുത്താം: സുപ്രീംകോടതി

Posted on: September 19, 2013 12:00 pm | Last updated: September 19, 2013 at 12:18 pm
SHARE

10TH_SUPREME_COURT_1079055gന്യൂഡല്‍ഹി: യോഗ്യതാ പരീക്ഷയുടെ മാനദണ്ഡങ്ങളില്‍ യുജിസിക്ക് മാറ്റം വരുത്താമെന്ന് സുപ്രീംകോടതി. ദേശീയ യോഗ്യതാ പരീക്ഷകളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം യുജിസിക്കാണെന്നും യുജിസിയുടെ വിജ്ഞാപനത്തില്‍ വ്യക്തമാമെന്നും കോടതി വ്യക്തമാക്കി. 2012 ജൂണ്‍ 24 നാണ് യുജിസി പരീക്ഷ നടത്തിയത്. മിനിമം മാര്‍ക്കിന് പുറമെ എല്ലാ പേപ്പറുകളിലും 65 ശതമാനം മാര്‍ക്ക് വേണമെന്ന യുജിസി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ യുജിസിയുടെ നടപടികളെ ചോദ്യം ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.