Connect with us

Kozhikode

ഡെപ്പോസിറ്റ് നല്‍കിയില്ല: സ്‌കൂള്‍ അധികൃതര്‍ നഷ്ടപരിഹാരം നല്‍കണം

Published

|

Last Updated

വടകര: പ്ലസ് വണ്‍ റഗുലര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ നല്‍കാമെന്ന് പറഞ്ഞ് പാരലല്‍ ക്ലാസിലേക്ക് അഡ്മിഷന്‍ നല്‍കുകയും രേഖകള്‍ തിരിച്ച് വാങ്ങുകയും ചെയ്ത രക്ഷിതാവിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു.

കോഷന്‍ ഡെപ്പോസിറ്റായ 5000 രൂപയും നഷ്ടപരിഹാരമായി ആയിരം രൂപയുമടക്കം 6000 രൂപ വടകര പബ്ലിക് ലൈബ്രറിക്ക് സമീപം കേളോത്ത് ദിനേശിന് നല്‍കാനാണ് വിധി. കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ദിനേശിന്റെ മകന് പ്ലസ് വണ്‍ റഗുലര്‍ കോഴ്‌സിലേക്കെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ അഡ്മിഷന്‍ നല്‍കുകയും കോഷന്‍ ഡെപ്പോസിറ്റായി 5000 രൂപ നല്‍കുകയും ചെയ്തു.

പിന്നീട് കോഴ്‌സ് റഗുററല്ല എന്ന് മനസ്സിലാക്കി പരാതിപ്പെട്ടപ്പോള്‍ രേഖകള്‍ തിരിച്ചുനല്‍കിയ പ്രിന്‍സിപ്പല്‍ കോഷന്‍ ഡെപ്പോസിറ്റ് തിരിച്ച് നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് ദിനേശ് ഫോറത്തെ സമീപ്പിച്ചത്.

 

Latest