കരിപ്പൂരില്‍ ഇന്നും വന്‍ സ്വര്‍ണവേട്ട

Posted on: September 18, 2013 3:44 pm | Last updated: September 18, 2013 at 4:01 pm

gold coinsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വന്‍ സ്വര്‍ണവേട്ട. ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് പേരില്‍ നിന്നായി 72 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം റവന്യു ഇന്റലിജന്‍സ് പിടികൂടി. ടകര സ്വദേശി ശിബിന്‍ കൃഷ്ണ, കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി കെ കെ ഷാജു എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഷിബിന്റെ കൈവശം 1.205 കിലോഗ്രാം ഭാരമുള്ള സ്വര്‍ണ അരഞ്ഞാണവും, ഷാജുവിന്റെ കൈവശം 1.165 കിലോഗ്രാം ഭാരമുള്ള സ്വര്‍ണ അരഞ്ഞാണവുമാണ് പിടികൂടിയത്. ആഭരണം ബിസ്‌ക്കറ്റ് ടിന്നിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഒരു കോടി 17 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയിരുന്നു.

ALSO READ  കരിപ്പൂർ: എസ് വൈ എസ് സമരത്തിന് ഉജ്ജ്വല തുടക്കം; 11ന് കുടുംബസമരം