Connect with us

Kozhikode

വിപുലമായ പരിപാടികളോടെ ഓണാഘോഷം

Published

|

Last Updated

ആയഞ്ചേരി: പൊന്നാറത്ത് മെമ്മോറിയല്‍ യൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. കുറ്റിയാടി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പി കെ സജിത്ത് അധ്യക്ഷത വഹിച്ചു. ജോസ് പള്ളത്ത്, വി വി പ്രദീപന്‍, മനോജ് തുരുത്തി, ശ്രീജേഷ് ടി കെ, നൈസാം തറൊപ്പൊയില്‍, ലനീഷ്, സുരേഷ് ബാബു, രാജേന്ദ്രന്‍, സില്‍ജിത്ത് പ്രസംഗിച്ചു.
കുറ്റിയാടി: നരിക്കൂട്ടുംചാല്‍ യുവധാര വായനശാലയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. വാര്‍ഡ് അംഗം കുന്നുമ്മല്‍ കണാരന്‍ ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക സമ്മേളനത്തില്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ മുഖ്യപ്രഭാഷണം നടത്തി. എ വി ബാലന്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ പി കെ സുരേഷ്, രാധ എന്നിവരും ടി കെ അബ്ദുസ്സലാം, ടി കെ ദാമോദരക്കുറുപ്പ്, എന്‍ സി കുമാരന്‍, ടി കെ മൊയ്തു സംസാരിച്ചു.
വി പ്രഭാകരന്‍ സ്വാഗതവും കെ പ്രമോദ് നന്ദിയും പറഞ്ഞു. ഓണസദ്യയും പൂക്കളമത്സരവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
കുറ്റിയാടി: നരിക്കൂട്ടംചാല്‍ വേദിക വായനശാലയും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി നടത്തിയ ഓണാഘോഷ പരിപാടി ജെ സി ബാബു ഉദ്ഘാടനം ചെയ്തു. എസ് ജെ സജീവ്കുമാര്‍, കെ കെ രവീന്ദ്രന്‍, വിനില ദിനേശ്, പി കെ സുരേഷ്, പി പി ദിനേശന്‍ നേതൃത്വം നല്‍കി.
കുന്ദമംഗലം: കളരിക്കണ്ടി നവോദയ വായനശാലയുടെ ഓണാഘോഷ പരിപാടി ജനാര്‍ദനന്‍ കളരിക്കണ്ടി ഉദ്ഘാടനം ചെയ്തു. റി ജി ചന്ദ്രന്‍, ഇ ചന്ദ്രന്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടത്തി.
കുന്ദമംഗലം: മുട്ടാഞ്ചേരി ചാത്തനാറമ്പ് ചെറുകാട് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി വിനോദരന്‍ ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം: ചൂലാംവയല്‍ മാക്കൂട്ടം എ എം യു പി സ്‌കൂള്‍ ഓണാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. വി പി സലീം അധ്യക്ഷത വഹിച്ചു. ടി കെ സീനത്ത്്, ഖാലിദ് കിളിമുണ്ട, ഒ സലീം, എ പി സഫിയ, പി കൗലത്ത്, എം സബിത, എ കെ ശൗക്കത്തലി, സുബ്രഹ്മണ്യന്‍ കോണിക്കല്‍, ഇ ഉഷ, പി മുഹമ്മദ്‌കോയ, പി അശ്‌റഫ് പ്രസംഗിച്ചു.