തവിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Posted on: September 18, 2013 9:48 am | Last updated: September 18, 2013 at 9:48 am

accidentവിരുത്‌നഗര്‍: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പോകുകയായിരുന്ന കാര്‍ റോഡിലെ മീഡിയനിലിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ തിരുമംഗലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.