Connect with us

Gulf

ഖത്തറില്‍ ഗ്യാസുപയോഗിച്ച് ഓടുന്ന ബസ്സ് ഇറക്കും

Published

|

Last Updated

ദോഹ: പരമ്പരാഗത പെട്രോളിയത്തിന് പകരം പ്രകൃതിവാതകമായ ഗ്യാസ് ഉപയോഗിച്ച് ഓടുന്ന 63 ബസ്സുകള്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്‌നിരത്തിലിറക്കുമെന്ന് കമ്പനി സി ഇ ഒ അഹമദ് അല്‍ മന്‍സൂരി പറഞ്ഞു. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഐക്യ രാഷ്ട്ര സഭയുടെ കീഴില്‍ കഴിഞ്ഞ ഡിസംബറില്‍ ഖത്തര്‍ ആഥിത്യമരുളിയ ആഗോള കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമായി ഈയിനത്തില്‍ പെട്ട ബസ് ഓടിത്തുടങ്ങിയിരുന്നു. സമ്മേളന പ്രതിനിധികളെയും അതിഥികളെയും മറ്റും വഹിച്ചു ഈ ബസായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഇത്തരത്തില്‍ ഏതാനും ബസ്സുകള്‍ ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ഡീസല്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിച്ച് പന്ത്രണ്ടോളം ബസ്സുകളാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Latest