മന്ത്രി ആര്യാടനെതിരെ വീണ്ടും കൂടത്തായിയുടെ ഭീഷണി

Posted on: September 18, 2013 12:16 am | Last updated: September 18, 2013 at 12:16 am

nasar faizy koodathaiകണ്ണൂര്‍ : മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൈ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ എസ് കെ എസ് എസ് എഫ് നേതാവ് നാസര്‍ ഫൈസി കൂടത്തായി വീണ്ടും ആര്യാടനെതിരെ ഭീഷണിയുമായി രംഗത്ത്. കാന്തപുരത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ആര്യാടനുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പരസ്യമായി വെളിപ്പെടുത്തുമെന്നാണ് കൂടത്തായിയുടെ പുതിയ ഭീഷണി. മലപ്പുറത്ത് ഒരു ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതിന് പിന്നിലുള്ള കാര്യങ്ങളെല്ലാം തുറന്നുപറയുമെന്നും കൂടത്തായി പറഞ്ഞു.

ആര്യാടനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വാര്‍ത്ത നിഷേധിക്കാന്‍ എസ് കെ എസ് എസ് എഫ നിയന്ത്രണത്തിലുള്ള ക്ലാസ്‌റൂമില്‍ നടത്തിയ വിശദീകരണത്തിലാണ് കൂടത്തായി വീണ്ടും ഭീഷണി മുഴക്കിയത്.

അതേസമയം തന്നെ അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്ത കൂടത്തായി നിഷേധിച്ചു. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നായിരുന്നു കൂടത്തായിയുടെ വിശദീകരണം. എന്നാല്‍ കൂടത്തായിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചതാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയ തളിപ്പറമ്പ് എസ് ഐ അനില്‍ കുമാര്‍ സിറാജ്‌ലൈവിനോട് പറഞ്ഞു.