Connect with us

Gulf

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിനു ആര്‍ എസ് സിയുടെ വരവേല്‍പ്പ്

Published

|

Last Updated

മക്ക: ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേന മദീന വഴി എത്തിയ ആദ്യഹജ്ജ് സംഘം മക്കയിലെത്തി. പശ്ചിമ ബംഗാളില്‍ നിന്നുള്ള സ്ത്രീകളും പുരുഷന്മാരുമടക്കം 307 ഹാജിമാരാണ് ആദ്യ സംഘത്തില്‍ ഉള്ളത്. സംഘത്തിനു ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. മുസല്ലയും തസ്ബീഹ് മാലയും ഉപഹാരമായി നല്കിയാണ് ആര്‍ എസ് സി വരവേല്‍പ്പ് ഹൃദ്യമാക്കിയത്. വളണ്ടിയര്‍ ക്യാപ്റ്റന്‍ ഉസ്മാന്‍ കുറുകത്താണി, ചീഫ് വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ എഞ്ചി. നജിം തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തില്‍ ബഷീര്‍ മുസ്‌ലിയാര്‍ അടിവാരം, അശ്‌റഫ് പേങ്ങാട്, അബ്ദുല്‍ മജീദ് ഹാജി പരപ്പനങ്ങാടി, ഹംസ മേലാറ്റൂര്‍, ഉസ്മാന്‍ മറ്റത്തൂര്‍, സലാം ഇരുമ്പുഴി, മുഹമ്മദലി വലിയോറ , ജലീല്‍ മലയമ്മ , സൈഫുദീന്‍ മദാരി, സിറാജ് പൂളപ്പൊയില്‍, തമീം കരീറ്റി പറമ്പ് എന്നിവര്‍ നേതൃത്വം നല്കി.