ചവറയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Posted on: September 17, 2013 10:42 am | Last updated: September 17, 2013 at 10:42 am

accidentകൊല്ലം: ചവറയില്‍ കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പുത്തന്‍തുറ വലിയവീട്ടില്‍ വേണുവിന്റെ മകന്‍ വിഷ്ണു (23) ആണ് മരിച്ചത്. പരിക്കേറ്റ വടക്കേമുരിക്കിനാല്‍ വീട്ടില്‍ സജിത്തിനെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയില്‍ നല്ലേഴത്തുമുക്കിലായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ചവറ പോലീസ് കേസെടുത്തു.

ALSO READ  ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം