ന്യൂനപക്ഷങ്ങലെ ആകര്‍ഷിക്കാന്‍ പിറന്നാള്‍ ദിനത്തില്‍ മോഡിയുടെ യാത്ര

Posted on: September 17, 2013 9:10 am | Last updated: September 17, 2013 at 10:59 am
SHARE

modiforstorypage_350_122612035858അഹമ്മദാബാദ്: ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക യാത്ര സംഘടിപ്പിക്കുന്നു. മോഡിയുടെ ജന്‍മദിനമായ സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച്ചയാണ് യാത്ര തുടങ്ങുന്നത്. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ഒരു ലക്ഷത്തോളം ആളുകളെ യാത്രയില്‍ പങ്കെടുപ്പിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന യാത്ര എല്ലാ ജില്ലകളിലൂടെയും കടന്നുപോവും.

യാത്രയുടെ ഭാഗമായി സാമൂഹിക ബോധവല്‍ക്കരണ പരിപാടികളും സഘടിപ്പിക്കും. പോഷകാഹാരക്കുറവ്, ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം തുടങ്ങിയവയെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുക. പാര്‍ട്ടി സംവിധാനത്തെ ശക്തിപ്പെടുത്തുന്നുതിനുള്ള പദ്ധതികള്‍ക്കും യാത്രയുടെ ഭാഗമായി രൂപം നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് ഐ കെ ജഡേജ പറഞ്ഞു.