സലാം, ബോംബെ

  Posted on: September 15, 2013 9:05 pm | Last updated: September 15, 2013 at 11:46 pm

  കൂട് വിട്ട് കൂട്Murrrali മാറിയും ചില്ല വിട്ട് ചില്ല മാറിയും ലോകമെമ്പാടും പ്രവാസി ജീവിതം നയിക്കുന്ന മലയാളികള്‍ എവിടെയായിരുന്നാലും മറക്കാത്ത ഒന്നാണ് ഓണാഘോഷം. മുംബൈക്കാരായ മലയാളികളും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കൊപ്പം ഓണമാഘോഷിക്കുന്നു.

  മുംബൈയില്‍ നമ്മുടെ പ്രവാസ ജീവിതം തുടങ്ങുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്. മലയാളിയായ വിശ്വ ചിത്രകാരന്‍ രാജാ രവി വര്‍മ അവരില്‍ ഒരാളായിരുന്നു. മലയാളികള്‍ ലോകം മുഴുവന്‍ തൊഴില്‍ തേടിയും മറ്റ് ആവശ്യാര്‍ഥവും ചേക്കേറിയപ്പോള്‍ മഹാ നഗരമായ മുംബൈയിലേക്കും അവരെ പറിച്ച് നട്ടത് സ്വാഭാവികം മാത്രം. നൂറ്റാണ്ടുകളായി പല തലമുറകളായി പേരിനു മാത്രം മലയാളികളായവര്‍. മറ്റു ഭാഷ സംസാരിക്കുന്നവരെ ജീവിത പങ്കാളികളാക്കിയവര്‍ ഇവരില്‍ കൂടുതലാണ്. ഈ സഹസ്രാബ്ധത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ മാത്രം മുംബൈയെലിത്തിയ പുതിയ തലമുറക്കാര്‍ വരെ ഇന്ന് ശക്തമായ ഒരു സമൂഹമായി മുംബൈയിലുണ്ട്.
  വര്‍ണങ്ങള്‍ വാരി വിതറിയ ഹോളിക്കും ജന പങ്കാളിത്തത്താല്‍ പ്രസിദ്ധമായ ഗണേശോത്സവത്തിനുമിടയില്‍ ഒരു കാലത്ത് ഓണം മഹാനഗരത്തില്‍ വളരെ ശുഷ്‌കമായിരുന്നു. ഇന്ന് മുംബൈ ഓണം നമ്മുടെ മഹാ ബലിത്തമ്പുരാനോളം വളര്‍ന്നതിനു പിന്നില്‍ കഠിനാധ്വാനികളായ മുംബൈ മലയാളികളുടെ ഉത്സാഹവും കമ്പോള വത്കരണത്തിന്റെ സ്വാധീനവും വളരെ വലുതാണ്. അധര്‍മത്തിനെതിരെ ധര്‍മത്തിന്റെ വിജയം ആഘോഷിക്കാനാണ് വടക്കേ ഇന്ത്യയില്‍ ഹോളി ആഘോഷിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ജനകീയവും മതപരവുമായ മുഖമാണ് ലോകമാന്യ ബാല ഗംഗാതര തിലക് ആരംഭിച്ച ഗണേശോത്സവം. അന്നന് അധോലോക നായകര്‍ വരെ ഈ ആഘോഷം സംഘടിപ്പിക്കും. ചെമ്പൂര്‍ തിലക് നഗര്‍ ഇതിനൊരുദാഹരണമാണ്.

  എന്നാല്‍ ഇതില്‍ നി

  onm sdhya

  ന്നെല്ലാം വ്യത്യസ്തമായി സമത്വത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തിന്റെ പിറകിലുള്ള ഐതിഹ്യം വടക്കേ ഇന്ത്യക്കാര്‍ക്ക് അത്ഭുതമാണ്. സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പു തന്നെ നമുക്ക് സമത്വത്തിന്റെ സുന്ദരവും സമൃദ്ധവുമായ ഒരു കാലത്തെ പറ്റി സ്വപ്‌നം കാണാന്‍ കഴിഞ്ഞു എന്നതു തന്നെയാണ് ഇതിനു പിന്നില്‍. മദ്രാസി എന്ന സംജ്ഞയാല്‍ അറിയപ്പെട്ടിരുന്ന തെക്കേ ഇന്ത്യക്കാരെ മലയാളി എന്ന് വേര്‍തിരിക്കാന്‍ ഈ ഓണഘോഷം കൊണ്ട് സാധിച്ചു. എം മുകുന്ദന്റെ പ്രസിദ്ധമായ ഒരു കഥയില്‍ ആഗസ്തില്‍ ക്രിസ്തുമാസം ആഘോഷിച്ചതായി കാണാം. അതു പോലെ മുംബൈ മലയാളികള്‍ക്ക് സെപ്തംബര്‍ മാസത്തിലെ എല്ലാ ഞായറാഴ്ചയും ഓണാഘോഷമാണ്. മലയാളികള്‍ തിങ്ങി നിറഞ്ഞ ഉപ നഗരങ്ങള്‍, മഹാ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് പൊതുവെ ഓണം തിമിര്‍ക്കുന്നത്. ഇതില്‍ മലയാളികള്‍

  മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാകാറുണ്ട്. ഓണ കളികളും പുലിക്കളിയും പൂക്കളവും. ഗൃഹാ തുരത്തം കൂടുതലായും നാം അനുഭവിക്കുന്നത് ഓണക്കാലത്താണ്. പ്രസിദ്ധിയോ കുപ്രസിദ്ധിയോ ആയ മലയാളി സംഘടനകളുടെ സാന്നിധ്യം മുംബൈ നഗരത്തിന്റെ മുക്കിലും മൂലയിലും കാണാം. മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാലയങ്ങളിലും ഓണം വളരെ വിപുലമായി ആഘോഷിക്കുന്നു. ഒരിക്കല്‍ കേരള നാട്ടില്‍ തിരിച്ചെത്തണമെന്ന ആഗ്രഹത്തോടെ ജീവിക്കുന്നവരാണ് പലും. ശിഷ്ട ജീവിതത്തിന് ഈ നഗരം തന്നെ തിരഞ്ഞെടുക്കുന്നവരുമുണ്ട്.

  ആഘോഷങ്ങളൊന്നും ഞങ്ങള്‍ക്ക് അന്യമല്ലെന്ന് തിരിച്ചറിഞ്ഞ മഹാ നഗരവാസികള്‍, 1993യില്‍ സ്‌ഫോടന പരമ്പര ഉണ്ടായതിന്റെ പിറ്റെ ദിവസം ഓഫീസുകളിലെ ഹാജര്‍ നില 90 ശതമാനം ആയിരുന്നു. ഇത് മുംബൈക്ക് മാത്രം സ്വന്തം. ഇവിടെ കോടിപതികള്‍ മുതല്‍ അന്ധരായ ലോട്ടറി വില്‍പനക്കാര്‍ വരെ തങ്ങളാലാകുന്ന വിധത്തില്‍ ജീവിതത്തെ തന്നെ ഉത്സവമാക്കിയിരിക്കുന്നു. അവധി കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഒന്നും സംഭവിക്കാത്ത പോലെ 7.58ന്റെ അമര്‍നാഥ് വണ്ടിയോ 8.04ന്റെ വിരാര്‍ എക്‌സ്പ്രസോ പിടിക്കാന്‍ ഓടിയെത്തുന്നു.