ഡല്‍ഹിയില്‍ എന്‍ ആര്‍ ഐ യുവാവ് സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് മരിച്ചു

Posted on: September 15, 2013 12:39 pm | Last updated: September 15, 2013 at 12:39 pm

murderന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന എന്‍ ആര്‍ ഐ യുവാവ് മരിച്ചു. 21 കാരനായ ആന്‍മോള്‍ സര്‍ണയാണ് മരിച്ചത്. ന്യൂയോര്‍ക്ക് സ്വദേശിയായ ഇയാള്‍ ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലായിരുന്നു താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

കല്‍ക്കാജിയിലെ സൗത്ത് പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചു നടന്ന പാര്‍ട്ടിക്കിടെ സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടാകുകയും ഇയാളെ സുഹൃത്തുക്കള്‍ മര്‍ദ്ദിക്കുകയുമായിരുന്നു. പൊട്ടിച്ച ബിയര്‍ ബോട്ടില്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാളെ ആക്രമിച്ചത്. രക്തത്തില്‍ കുളിച്ച് യുവാവ് കിടക്കുന്നതു കണ്ട് ഇതുവഴി കടന്നുപോയ വഴിയാത്രക്കാരനാണ് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ശനിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. ആന്‍മോളിന്റെ സുഹൃത്തായ ചീക്കിയുടേതാണ് അപ്പാര്‍ട്ട്‌മെന്റ്.