Connect with us

Wayanad

മത്സര പരീക്ഷകളെ അതിജയിച്ച് വയനാട് മുസ്‌ലിം ഓര്‍ഫനേജിലെ രണ്ട് പേര്‍ മെഡിക്കല്‍ പഠനത്തിന്

Published

|

Last Updated

മുട്ടില്‍: ഉന്നത വിദ്യാഭ്യാസത്തിന്റെ പടിവാതില്‍ കടന്ന് വയനാട് മുസ്‌ലിം ഓര്‍ഫനേജ് വിദ്യാര്‍ഥികള്‍ എം ബി എ, ബി ഡി എസ് തുടങ്ങി പ്രൊഫഷണല്‍ രംഗത്ത് മത്സര പരീക്ഷകളെ അതിജയിച്ച് ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ കടന്ന് ചെന്നതിന് വലിയ വാര്‍ത്തകളായതിന് പിന്നാലെയാണ് പുതിയ അംഗികാരങ്ങള്‍ ഡബ്ല്യു എം ഒ വിനെ തേടിയെത്തുന്നത്
മെഡിക്കല്‍ രംഗത്ത് എല്ലാ പരിമിതികളും മറികടന്ന് രണ്ട് പ്രതിഭകള്‍ ഈ വര്‍ഷം വിദ്യാരംഭം കുറിച്ചു. അസ്ഹര്‍ (മീനങ്ങാടി) പെരിന്തല്‍മണ്ണ എം ഇ സ്സിലും .മുബഷിറ (പരിയാരം) മുക്കം കെ എം സി ടി യിലുമാണ് പ്രവേശനം നേടിയത്. നിലവില്‍ ആയിരത്തി നാനൂറിലെറെ വിദ്യാര്‍ഥികള്‍ക്ക് മതഭൗതിക വിദ്യാഭ്യാസം നല്‍കുന്ന ഡബ്ല്യു.എം.ഒ വിന് കീഴില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇരുപത്തിനാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്ഇവിടെ പ്രവേശനം നേടുന്നതു മുതല്‍ പഠനം ഉള്‍പ്പെടെ മക്കളുടെ എല്ലാ ഉത്തരവാദിത്ത്യങ്ങളും സാമ്പത്തിക ചിലവുകളും വഹിക്കുന്നത് ഓര്‍ഫനേജാണ്. ആതുര സേവനം ലക്ഷ്യമാക്കി നിരവധി കുട്ടികള്‍ നേഴ്‌സിഗ് പഠനം നട ത്തിവരുന്നു കേരളത്തിന് അകത്തും പുറത്ത് വിവിധ സ്ഥാപനങ്ങളില്‍ ഉന്നത പഠനം നടത്തുന്ന ഒട്ടെറെ കുട്ടികള്‍ ഡബ്ല്യു.എം.ഒ വില്‍ നിന്ന് ഉണ്ട്മീനങ്ങാടി മണവയല്‍ അബ്ദുല്‍ ഖാദറിന്റെ മകനാണ് അസ്ഹര്‍ ഉപ്പയുടെ വിയോഗത്തിന് ശേഷം അസ്ഹര്‍ +1 മുതല്‍ ഡബ്ല്യു.എം.ഒ യുടെ സംരക്ഷണത്തില്‍ പഠനം ആരംഭിച്ചു, ഒര്‍ഫനേജിന് കീഴിലുള്ള ഡബ്ല്യു.ഒ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിണങ്ങോടിലായിലായിരുന്നു പഠനം, തുടര്‍ന്ന് സ്യകാര്യ സ്ഥാപനത്തില്‍ എന്‍ട്രന്‍സ് പഠനംപുര്‍ത്തിയക്കി. പരിയാരം തൊട്ടിപ്പുറം അബദുല്‍ കാദറിന്റെ മകളാണ് മുബഷിറ ഉപ്പയുടെ മരണത്തിന് ശേഷം എട്ടാം കഌസ്സിലേക്ക് പ്രവേശനം നേടിയാണ് ഓര്‍ഫനേജില്‍ എത്തുന്നത് , കാക്കവയല്‍ സ്‌കുളിലുമാണ് +1,+2 പഠനം പൂര്‍ത്തികരിച്ചത്. ഓര്‍ഫനേജിന്റെ നിരന്തര പ്രര്‍ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലമായി ലഭിച്ച ഈ രണ്ട് നേട്ടങ്ങളും.

Latest