Connect with us

National

പെട്രോള്‍ വില കൂട്ടി; ലിറ്ററിന് 78.50 രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് 1.63 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 78. 50 രൂപയോളമാകും. ഇതാദ്യമായാണ് പെട്രോള്‍ വില 75 കടക്കുന്നത്.

രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. ലീറ്ററിന് അഞ്ചു രൂപയുടെ വര്‍ധനയാണ് ഒടുവില്‍ വരുത്തിയിരുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും എണ്ണ വില വര്‍ധനയുമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ കാരണമാകുന്നത്.

അതിനിടെ, ഡീസലിന് ലീറ്ററിന് മൂന്ന് മുതല്‍ അഞ്ച് രൂപ വരേയും പാചകവാതകം സിലിണ്ടറിന് 50 രൂപയും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest