‘ഖത്താറ’ യില്‍ മതപ്രഭാഷണം

Posted on: September 13, 2013 10:51 am | Last updated: September 13, 2013 at 10:51 am

QNA_KATARA_1740101220122001 (1)ദോഹ: ഖത്തറിന്റെ സാംസ്‌കാരിക സമന്വയവേദിയും അന്തര്‍ദേശീയ ശ്രദ്ധപിടിച്ചു പറ്റിയ വൈജ്ഞാനിക നിലവുമായ ഖത്താറയില്‍ പ്രമുഖ ഇസ്‌ലാമിക പണ്ഡിതരുടെ മതപ്രഭാഷണം സംഘടിപ്പിക്കുന്നു. ‘സ്വര്‍ഗ്ഗത്തോപ്പ്’ എന്ന ശീര്‍ഷകത്തില്‍ ബുധനാഴ്ച്ചകളില്‍ വൈകുന്നേരം ഖത്താറ വലിയ പള്ളിയിലാണ് പ്രഭാഷണം നടക്കുക. മനുഷ്യര്‍ക്കിടയില്‍ അറിവും സംസ്‌കാരവും വ്യാപിപ്പിക്കുന്നതില്‍ പള്ളികളുടെ സ്വാധീനം ബോധ്യപ്പെടുത്താന്‍ കൂടി ഉദ്ദേശിച്ചു കൊണ്ടാണ് പള്ളിപ്രഭാഷണം സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടിയുടെ സമയവും വിഷയവും അടങ്ങിയ പട്ടിക അധികൃതര്‍ പുറത്തിറക്കി. അതനുസരിച്ച് സെപ്റ്റംബര്‍ 18 നു ‘ശാന്തിയുടെ കര്‍മ്മശാസ്ത്രം’ എന്ന വിഷയത്തില്‍ ശൈഖ് മുഹമ്മദ് ഇബ്‌റാഹീം അല്‍ ഹമദ് പ്രഭാഷണം നടത്തും. സെപ്റ്റംബര്‍ 25 നു ഡോ. ഇബ്‌റാഹീം അബ്ദുള്ള അല്‍ അന്‍സാരിയാണ് പ്രഭാഷണം നടത്തുക. വിഷയം, ‘അല്ലാഹുവിനൊപ്പം’. ഒക്ടോബറില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ ശൈഖ് ഗാസി അല്‍ ശമ്മരി,ഡോ.ആഇദുല്‍ ഖറനി,ശൈഖ് റാഷിദ് അല്‍ സഹറാനി എന്നിവരുടെതാണ്. യഥാക്രമം ‘ജാലക മൊഴികള്‍’, ‘തിരുനബി(സ)ക്കൊപ്പം’,’സൂറതുല്‍ ബുറൂജിലെ ചിന്തകള്‍’എന്നീ വിഷയങ്ങളിലാണ് പ്രഭാഷണങ്ങള്‍. ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച പ്രമുഖ പ്രബോധകന്‍ ഡോ.മുഹമ്മദ് അല്‍ ഇവദി ‘വളരുന്ന നൈതികത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.