എസ് വൈ എസ് ഹാജിമാര്‍ മക്കയിലെത്തി

Posted on: September 13, 2013 1:45 am | Last updated: September 13, 2013 at 1:45 am

sys hajj yathrayayap- perodകോഴിക്കോട്: കാല്‍ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള എസ് വൈ എസ് ഹജ്ജ് സംഘത്തിലെ ഹാജിമാര്‍ മക്കയിലെത്തി. കരിപ്പൂരില്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പരമാവധി പൂര്‍ണതയോടെ ഹജ്ജ് നിര്‍വഹിക്കാന്‍ സേവനം ചെയ്യുന്ന സന്നദ്ധ സംഘടനയാണ് എസ് വൈ എസ് എന്ന് പേരോട് പറഞ്ഞു. ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ കൊട്ടപ്പുറം, ഇബ്‌റാഹീം സഖാഫി കുമ്മോളി, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ സംബന്ധിച്ചു. എന്‍ അലി അബ്ദുല്ല സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.
മസ്ജിദുല്‍ ഹറമിനടുത്ത് ജബല്‍ കഅ്ബയില്‍ ഹോട്ടല്‍ കെന്‍സി മക്കയിലാണ് എസ് വൈ എസ് ഹാജിമാര്‍ താമസിക്കുന്നത്. അമീര്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സംഘം ഉംറ നിര്‍വഹിച്ചു.