ഉന്നത വിദ്യാഭ്യാസ സമ്മേളനം ലണ്ടനില്‍; ഡോ. ഷീന ഷുക്കൂര്‍ പങ്കെടുക്കും

Posted on: September 12, 2013 8:25 pm | Last updated: September 12, 2013 at 8:25 pm

കാഞ്ഞങ്ങാട്: ബ്രിട്ടീഷ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 23, 24 തീയ്യതികളില്‍ ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എം ജി.സര്‍വകലാശാല പ്രോ. വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂറിന് ക്ഷണം.
അന്താരാഷ്ട്ര ദക്ഷിണേന്ത്യന്‍ വിദ്യാഭ്യാസം-മികവിലേക്കുളള പ്രയാണം എന്നാണ് സമ്മേളനത്തിന് നാമകരണം ചെയ്തിട്ടുളളത്. ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നും ഏഴ് അംഗങ്ങളാണ് സമ്മേളനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുളളത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുളള ഏക വിദ്യാഭ്യാസ വിചക്ഷണയാണ് ഷീന ഷുക്കൂര്‍. മറ്റ് ഇന്ത്യന്‍ പ്രതിനിധികള്‍ 23, 24 തീയ്യതികളിലെ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഡോ. ഷീന ഷുക്കൂര്‍ ബ്രിട്ടീഷ് കൗണ്‍സലിന്റെ പ്രത്യേക ക്ഷണപ്രകാരം 25 ന് ലണ്ടനിലെ ഇന്‍ഡ്യന്‍ അധ്യാപികയായി ബ്രിട്ടീഷ് ഹയര്‍ എജ്യൂക്കേഷന്‍ അക്കാദമിയില്‍ സംവാദം നടത്തും. തുടര്‍ന്ന് ലണ്ടനിലെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സിനെ അഭിസംബോധന ചെയ്യും.