ടി പി: അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് തിരുവഞ്ചൂര്‍

Posted on: September 12, 2013 8:13 pm | Last updated: September 12, 2013 at 8:13 pm

thiruvanjoorകോട്ടയം: ടി പി വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസില്‍ ഇപ്പോഴും 36 പ്രതികള്‍ അകത്തുതന്നെയാണ്. കേസില്‍ കോടതിയെയോ ഉദ്യോഗസ്ഥരെയോ എതിര്‍ക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ മലബാറിലെ പ്രമുഖ ഐ ഗ്രൂപ്പ് നേതാവാണ് എന്നും മികച്ച ക്രിമിനല്‍ അഭിഭാഷകനാണ് എന്നുമാണ് ഐ ഗ്രൂപ്പ് വിമര്‍ശനത്തെപ്പറ്റി ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തിരുവഞ്ചൂര്‍ പറഞ്ഞത്.