കോഴിക്കോട് കുഴല്‍പ്പണവേട്ട: രണ്ട്‌പേര്‍ പിടിയില്‍

Posted on: September 12, 2013 12:47 pm | Last updated: September 12, 2013 at 12:58 pm

Rupeeകോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വന്‍ കുഴല്‍പ്പണവേട്ട. കൊടുവള്ളിയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് 56 ലക്ഷം രൂപ പോലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ രണ്ട്പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശികളായ സത്താര്‍, അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ താമസിക്കുന്ന സ്ത്രീ ജോലിക്ക് പോകുമ്പോഴാണ് സംഘം വീട് കേന്ദ്രീകരിച്ച്്് പണം വിതരണം നടത്തിയിരുന്നത്. കൊടുവള്ളി കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ഇടപാട് നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.