ഗള്‍ഫാര്‍ മുഹമ്മദലിയുമായി അഭിമുഖം

Posted on: September 12, 2013 7:42 am | Last updated: September 12, 2013 at 7:42 am
SHARE

കണ്ണൂര്‍: വടക്കെ മലബാറിന്റെ വികസന സാധ്യതകളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി മുഹമ്മദലിയെ പങ്കെടുപ്പിച്ചു കൊണ്ട് മുഖാമുഖം സംഘടിപ്പിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിലും ടൂറിസം മേഖലയിലും നിരവധി സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന ഗള്‍ഫാര്‍ ഗ്രൂപ്പുമായുള്ള മുഖാമുഖം വികസന രംഗത്തെ സാധ്യതകളെ കുറിച്ചു കൂടുതല്‍ അറിയുവാന്‍ അവസരം നല്‍കുന്നതായിരിക്കും. നാളെ രാവിലെ 9.30ന് ചേംബര്‍ ബില്‍ഡിംഗിലുള്ള ഡോ. ഉമ്മര്‍ മെമ്മോറിയല്‍ ഹാളില്‍ വെച്ച് ചേരുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍കര്‍ മുഖ്യാതിഥി ആയിരിക്കും.