മണല്‍കടത്താന്‍ പട്ടാളക്കാറിന്റെ സ്റ്റിക്കര്‍; യുവാവ് പിടിയില്‍

Posted on: September 12, 2013 7:26 am | Last updated: September 12, 2013 at 7:26 am

വണ്ടൂര്‍: പട്ടാളത്തിന്റെ കാര്‍ ആണെന്ന് കരുതി പോലീസ് കൈകാണിച്ച് നിര്‍ത്തിയപ്പോള്‍ നിര്‍ത്തിയ കാറില്‍ നിന്ന് ലഭിച്ചത് പതിനഞ്ച് ചാക്ക് മണല്‍. കഴിഞ്ഞ ദിവസം രാത്രി വണ്ടൂര്‍ അമ്പലപ്പടിയില്‍ നിന്നാണ് പോലീസ് കാറില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടിയത്. സംഭവത്തില്‍ മമ്പാട് ഊര്‍ക്കടവത്ത് സമീര്‍ (21) പോലീസ് പിടിയിലായി. പട്ടാളക്കാരുടെ കാറിന്റെ സ്റ്റിക്കര്‍ ആണ് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ പതിച്ചിരുന്നത്.അന്വേഷണത്തിന് എസ് ഐ മനോജ് പറയട്ട,എന്‍ പി സുനില്‍,പികെ മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി.