അലി ഹസന്‍ മുസ്‌ലിയാര്‍ ആണ്ടു നേര്‍ച്ച നാളെ തുടങ്ങും

Posted on: September 12, 2013 7:23 am | Last updated: September 12, 2013 at 7:23 am

കാളികാവ്: സൂഫി വര്യനും ആത്മീയ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന പള്ളിശ്ശേരിയിലെ അലിഹസന്‍ മുസ്‌ലിയാര്‍ 30-ാമത് ആണ്ടുനേര്‍ച്ച നാളെ തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടന്ന് വരുന്ന ആണ്ട് നേര്‍ച്ചയുടെ ഭാഗമായി കൂട്ട സിയാറത്ത്, അനുസ്മരണ സമ്മേളനം, മത പ്രഭാഷണം, സാഹിത്യ സംഗമം, ആദര്‍ശ സമ്മേളനം, ഖത്തം ദുആ, ദിക്‌റ് ദുആ സമ്മേളനം, അന്നദാനം എന്നിവ നടക്കും. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പേരോട് മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര, മൂസ സഖാഫി കുട്ടശ്ശേരി, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ബയാര്‍ കാസര്‍കോട്, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദറശീദ് സഖാഫി പത്തപ്പിരിയം വിവിധ പരിപാടികളില്‍ സംബന്ധിക്കും.