Connect with us

Malappuram

ഇന്ദിരാ ആവാസ് യോജന: മലപ്പുറം ബ്ലോക്കില്‍ 525 വീടുകള്‍ പൂര്‍ത്തിയാക്കി

Published

|

Last Updated

മലപ്പുറം: ഇന്ദിരാ ആവാസ് യോജനയിലുള്‍പ്പെടുത്തി മലപ്പുറം ബ്ലോക്കില്‍ 525 കുടുംബങ്ങള്‍ക്ക് വീട് നല്‍കി. 2011-13 കാലയളവില്‍ 3.48 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. വീടുകളള്‍ക്കുള്ള ധനസഹായ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ടി കോയാമു നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വീട് നിര്‍മാണത്തിന്റെ പുരോഗതിയനുസരിച്ച് നാല് ഘട്ടങ്ങളായാണ് ഗുണഭോക്താക്കള്‍ക്ക് സഹായം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് 75000 വും ജില്ലാ-ഗ്രാമ പഞ്ചായത്തുകള്‍ 37000 രൂപ വീതവുമാണ് നല്‍കുന്നത്. പൂക്കോട്ടൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ നല്‍കിയത്. 126 വീടുകളാണ് ഇവിടെ നിര്‍മിച്ചത്. 2011-12 സാമ്പത്തിക വര്‍ഷം ഒരു കുടുംബത്തിന് 75750 രുപയാണ് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി നല്‍കിയിരുന്നത്. 2012 മുതല്‍ തുക രണ്ട് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം വി വി നാസര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖദീജ പുല്ലമ്പുലവന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മാസ്റ്റര്‍ , സുലൈമാന്‍ മെഹര്‍, ലാലി ജോസ്, എം കെ അന്നത്ത്, വി നളിനി,സജ്‌ന, ഒളകര കുഞ്ഞയമുട്ടി, ബ്ലോക്ക് ഡവലപെന്റ് ഓഫീസര്‍ കെ. ദിവാകരന്‍, ജോയിന്റ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ എ മുഹമ്മദ് പങ്കടുത്തു.