പ്രമുഖ മത പണ്ഡിതനും ഖത്തറിലെ ദീര്‍ഘകാല പ്രവാസിയുമായിരുന്ന വടകര തിരുവള്ളൂര്‍ സ്വദേശി പി.കെ അഹമദ് മുസ്‌ലിയാര്‍ എന്ന പി.കെ ഉസ്താദ് (65) അന്തരിച്ചു.മത സാമൂഹ്യ മേഖലകളില്‍ ശ്രദ്ധേയമായ സേവനങ്ങള്‍ കാഴ്ച്ച വെച്ച അദ്ദേഹം എസ്.വൈ.എസ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്,ഖത്തര്‍ എസ്.വൈ.എസ് മുദരിസ്, തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ സ്ഥാപക സാരഥി,മര്‍കസ് കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ദീര്‍ഘമായ ഇരുപതു വര്‍ഷം ഖത്തറിലുണ്ടായ അദ്ദേഹം ഒരു വര്‍ഷം മുമ്പാണ് പ്രവാസം മതിയാക്കിനാട്ടിലേക്ക് തിരിച്ചത്.