കെ എസ് യുവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇടപെടേണ്ട: ജില്ലാ കമ്മിറ്റി

Posted on: September 11, 2013 12:54 am | Last updated: September 11, 2013 at 12:54 am

KSUകൊടുവള്ളി: കൊടുവള്ളി കെ എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കെ എസ് യുവിന് യൂനിറ്റ് കമ്മിറ്റി ഉണ്ടോ ഇല്ലെയോ എന്ന് പറയാനുള്ള അവകാശം കെ എസ് യു ജില്ല, സംസ്ഥാന കമ്മിറ്റികള്‍ക്കാണെന്നും സംഘടനയുടെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടേണ്ടെന്നും ജില്ലാ പ്രസിഡന്റ് വി പി ദുല്‍ഖിഫിലും ജനറല്‍ സെക്രട്ടറി പി ടി അസീസും കൊടുവള്ളിയില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

കെ എം ഒ കോളജില്‍ കെ എസ് യു വിന് യൂനിറ്റില്ലെന്ന് പത്രപ്രസ്താവന നടത്തിയ ടി പി സി മുഹമ്മദ്, ഗഫൂര്‍ മുക്കിലങ്ങാടി എന്നിവര്‍ കോണ്‍ഗ്രസുകാരല്ലെന്നും മറ്റ് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റിനും ഡി സി സി പ്രസിഡന്റിനും കെ എസ് യുവിന്റെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി ജസി ജോസഫിനും പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ പി ഉമറുല്‍ഫാറൂഖ്, എന്‍ മുഹമ്മദ് ഷാരൂഖ്, പി പി ആസിഫ് അലി സംബന്ധിച്ചു.