Connect with us

Palakkad

എസ് എഫ് ഐ, എ ഐ എസ് എഫ് സംഘര്‍ഷം: മൂന്ന് പേര്‍ക്ക് പരുക്ക്

Published

|

Last Updated

പട്ടാമ്പി: ഗവ സംസ്‌കൃത കോളജ് എസ് എഫ് ഐ , എ ഐ എസ് എഫ് സംഘര്‍ഷം, മൂന്ന് പേര്‍ക്ക് പരുക്ക്, കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു സംഘര്‍ഷം പുറത്ത് നിന്ന് സംഘടിച്ച് എത്തിയ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ എസ് എഫ് ഐ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ വരുണ്‍, ശരത്ത് പരുക്കേറ്റു, ഇവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു, അതേ സമയം ഗവ സംസ്‌കൃത കോളജില്‍ എ ഐ എസ് എഫിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പറഞ്ഞ് യൂനിറ്റ് പ്രസിഡന്റ് ഡോണി ജോസഫിനെയും സെക്രട്ടറി ടി എം റശീദയെയും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവത്രെ. കോളജ് യൂനിയന്‍ ചെയര്‍മാന്‍ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് പറയുന്നു. കോളജ് യൂനിയന്‍ തിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് യൂനിറ്റ് രൂപീകരിച്ചിരുന്നു. ടി എം റശീദ ഒന്നാം വര്‍ഷ പ്രതിനിധിയായി മത്സരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എ ഐ എസ് എഫിന്റെ കൊടിമരവും വാര്‍ത്ത ബോര്‍ഡും എസ് എഫ് ഐക്കാര്‍ നശിപ്പിച്ചതായി പറയുന്നു.

സംഭവത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളജില്‍ഗുണ്ടായിസം അനുവദിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് സുഗമമായ പഠനത്തിന് സൗകര്യമൊരുക്കണമെന്നും എ ഐ എസ് എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.