Connect with us

Palakkad

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് ഒരുക്കങ്ങള്‍ തകൃതിയില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്:എസ് എസ് എഫ് സംസ്ഥാന സാഗിത്യോത്സവിന് ഒരുക്കങ്ങള്‍ തകൃതിയില്‍. 20, 21 തീയതികളില്‍ കുമരംപുത്തൂര്‍കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക കലാമാമാങ്കമായ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് നെല്ലറയില്‍ ചരിത്ര സം‘വമാക്കുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങളും പ്രചരണ പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുകയാണ്.
സാഹിത്യോത്സവിന് വരവ് അറിയിച്ച് കൊണ്ടുള്ള കമാനങ്ങളും പ്രചരണ ബോര്‍ഡുകളും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. വി‘വ ശേഖരണം, നിധി ശേഖരണം തുടങ്ങി പരിപാടികളും നടന്നു വരുകയാണ്. എസ് എസ് എഫ് സാഹിത്യോത്സവിന്റെ ഈവര്‍ഷത്തെ യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ സാഹിത്യോത്സവുകള്‍ സമയബന്ധിതമായി പൂര്‍ത്തിയായി. ജില്ലകളില്‍ ഒന്നാം സ്ഥാനം നേടിയ ആയിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും.
കലയും സാഹിത്യവും കച്ചവടചരക്കായി മാറി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കല കലക്ക് വേണ്ടി എന്ന പ്രമേയവുമായി മത്സരവും പണാധിപത്യത്തിന്റെ കൊഴുപ്പ് വേദികളില്‍ പ്രകടമാക്കാതെ സാധാരണക്കാരുടെ കലാ വൈ‘വങ്ങള്‍ തനിമയോടെ അരങ്ങിലേക്ക് എത്തിക്കുന്നതിന് എസ് എസ് എഫ് നടക്കുന്ന കലാമാമാങ്കം ജനങ്ങളുടെ ശദ്ധായകര്‍ഷിച്ച് വരുകയാണ്.
കൊപ്പം ഖാദിലിയ്യയില്‍ നടന്ന പാലക്കാട് ജില്ലാ സാഹിത്യോത്സവ് നെല്ലറയില്‍ പുത്തനുണര്‍വ്വാണുണ്ടാക്കിയിരിക്കുന്നത്. തനത് തനിമയോടെയും പാരമ്പര്യം അണുവിടാതെയും അവതരിപ്പിച്ച ഇസ് ലാമിക കലകള്‍നിളാനദിതീരത്ത് പുതിയൊരു ചരിത്രം തന്നെ സൃഷ്ടിച്ചു.
ജില്ലാ സാഹിത്യോത്സവില്‍ ഒന്നാം സ്ഥാനം നേടിയ മണ്ണാര്‍ക്കാടാണ് ഇത്തവണ സംസ്ഥാന സാഹിത്യോത്സവിന് ആതിഥ്യം വഹിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നടക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവ് ടിപ്പുവിന്റെ പടയോട്ട ഭൂമിയില്‍ ചരിത്രസംഭവമാക്കാണ് എസ് എസ് എഫ് പ്രവര്‍ത്തകരുടെ ശ്രമം. ഇനിയുള്ള രാപകലുകള്‍ സാഹിത്യോത്സവിന്റെ പ്രചരണപ്രവര്‍ത്തനം കൊണ്ട് ജില്ലയെ ഇളക്കി മറിക്കാനായിരിക്കും എസ് എസ് എഫ് പ്രവര്‍ത്തകരുടെ യത്‌നം.