എസ് വൈ എസ് ഹജ്ജ് സംഘം ഇന്ന് പുറപ്പെടും

Posted on: September 11, 2013 5:33 am | Last updated: September 10, 2013 at 11:39 pm

കോഴിക്കോട്: സേവന പാതയില്‍ 25 വര്‍ഷം പിന്നിട്ട എസ് വൈ എസ് ഹജ്ജ് സെല്‍ മുഖേന പോകുന്ന ഹാജിമാര്‍ ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടും. ഉച്ചക്കു ശേഷം രണ്ട് മണിക്ക് കൊട്ടപ്പുറം തലേക്കര ഇര്‍ശാദിയ്യ മദ്‌റസാ ഓഡിറ്റോറിയത്തില്‍ ചേരുന്ന യാത്രയയപ്പ് യോഗത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാന്തപുരം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹ് മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, എ കെ അബ്ദുല്‍ ഹമീദ് , വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഹജ്ജ് സംഘം അമീര്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
ഹാജിമാര്‍ രണ്ട് മണിക്ക് മുമ്പ് തന്നെ ക്യാമ്പില്‍ എത്തണം.