ആടിന്റെ വില 30 ലക്ഷം യു എസ് ഡോളര്‍

Posted on: September 10, 2013 1:41 am | Last updated: September 11, 2013 at 1:41 am

goatറിയാദ്: സഊദി ബിസിനസുകാരന്‍ തന്റെ ഒരു ആടിനെ വിറ്റത് 30 ലക്ഷം യു എസ് ഡോളറിന്. ഒരു പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആടിന് ലഭിച്ച റെക്കോര്‍ഡ് വില സോഷ്യല്‍ സൈറ്റുകളില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. ആടിന്റെ ചിത്രവും കച്ചവട രേഖകളും ഒരു വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചു. ആട് വിശിഷ്ടമായ ലക്ഷണമുള്ളതും അപൂര്‍വ ഇനത്തില്‍പ്പെട്ടതുമാണെന്ന് കച്ചവട മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. ആടിനെ ഇത്രയധികം വില കൊടുത്തുവാങ്ങിയത് ദുര്‍വ്യയമാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. 20 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കി, ജോര്‍ദാന്‍, ലബനാന്‍ എന്നിവിടങ്ങളിലെ ടെന്റുകളില്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇത് പോത്സാഹിപ്പിക്കാനാകില്ലെന്ന് ഒരാള്‍ പ്രതികരിച്ചു. ദൈവകൃപയാല്‍ ലഭിക്കുന്ന പണം മറ്റുള്ള മനുഷ്യര്‍ക്ക് ഉപകാരപ്പെടുംവിധം ചെലവഴിക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞു.