ശൈഖ് ഹംദാന് പുരസ്‌കാരം

Posted on: September 10, 2013 6:26 pm | Last updated: September 10, 2013 at 7:26 pm

അബുദാബി: തലാസീമീയ രോഗികളെ സഹായിക്കുന്നതിന്റെ പേരിലുള്ള സുല്‍ത്താന്‍ ബിന്‍ ഖലീഫ ഇന്റര്‍നാഷനല്‍ തലാസീമിയ പുരസ്‌കാരത്തിന് ദുബൈ ഉപഭരണാധികാരിയ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്്തൂം അര്‍ഹനായി.
1989ല്‍ ദുബൈയില്‍ തലാസീമിയ സെന്റര്‍ സ്ഥാപിച്ചത് ശൈഖ് ഹംദാനാണ്. യു എ ഇ പ്രസിഡന്റിന്റെ ഉപദേശകന്‍ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അള്‍ നഹ്‌യാന്റെ കൊട്ടാരത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.