സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് സി ബി ഐ സുപ്രിം കോടതിയില്‍

Posted on: September 10, 2013 6:04 pm | Last updated: September 10, 2013 at 6:04 pm

cbi and supreme courtന്യൂഡല്‍ഹി: സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് സി ബി ഐ സുപ്രീം കോടതിയില്‍. കല്‍ക്കരി കുംഭകോണക്കേസിന്റെ വാദത്തിനിടെയാണ് സി ബി ഐ തങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദം തുറന്നടിച്ചത്.

ഭരണതലത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദം മൂലം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് സി ബി ഐ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. ഭരണകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ സി ബി ഐയുടെ പല നിര്‍ദേശങ്ങളെയും അവഗണിക്കുകയാണെന്നും സി ബി ഐ കോടതിയെ അറിയിച്ചു.