Connect with us

National

യു പി ജയിലുകളില്‍ 60 ശതമാനവും വിചാരണാ തടവുകാര്‍

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ജയിലുകള്‍ തടവുകാരെ കൊണ്ട് വീര്‍പ്പുമുട്ടുന്നു. 60 ശതമാനവും വിചാരണാ തടവുകാരാണെന്നാണ് കണക്കുകള്‍.
ഗാസിപൂര്‍ ജയിലിലുള്ള 594 പേരില്‍ 532 പേരും വിചാരണാ തടവുകാരാണ്. മാവുവിലെ ജില്ലാ ജയിലിലെ 494 ല്‍ 402 പേരും വിചാരണ തടവുകാരാണ്. ആകെയുള്ള 81,027 തടവുകാരില്‍ 55,460 പേരും വിചാരണ തടവുകാരാണ്. ആകെയുള്ളതിന്റെ 60 ശതമാനത്തില്‍ കൂടുതലാണിത്.
എന്‍ സി പി ആര്‍ ഐ ആണ് വിവരാവകാശ നിയമ പ്രകാരം തടവുകാരുടെ വിവരങ്ങള്‍ ശേഖരിച്ചത്. സംസ്ഥാനത്തെ 65 ജയിലുകളില്‍ പരമാവധി 48298 പേരെ പാര്‍പ്പിക്കാനാണ് സൗകര്യമുള്ളത്. ലക്‌നോ, കാണ്‍പൂര്‍, ഝാന്‍സി, ഗോരാഖ്പൂര്‍, മീററ്റ് തുടങ്ങിയ ജയിലുകളിലാണ് തടവുകാരെ കൊണ്ട് നിറഞ്ഞത്. ആഗ്ര, ബറേലി, ഫത്തേഹ്ഗഢ്, ബറേലി, വരാണസി, നായ്‌നി ജയിലുകളില്‍ 7,757 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍ ഇവിടെ 12,452 പേരുണ്ട്.