എ ഫിറോസിന് ജാമ്യം

Posted on: September 9, 2013 12:03 pm | Last updated: September 9, 2013 at 12:03 pm

firozകൊച്ചി: എ ഡി ബി വായ്പാ തട്ടിപ്പുകേസില്‍ പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫിറോസിന് ജാമ്യം നല്‍കുന്നതിനെതിരെയുള്ള സര്‍ക്കാറിന്റെ നിലപാട് മറികടന്നാണ് ജാമ്യം അനുവദിച്ചത്.

സോളാര്‍ കേസുമായി ഫിറോസിന് ബന്ധമുണ്ടോ എന്ന് തെളിയിക്കപ്പെടേണ്ടതുള്ളതുകൊണ്ടാണ് ഫിറോസിന്റെ ജാമ്യത്തെ എതിര്‍ക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയച്ചത്.

എന്നാല്‍ ഇതുവരെ ഏതെങ്കിലും തട്ടിപ്പുകേസില്‍ പങ്കുണ്ടെന്ന് കണ്ടെത്താത്തതിനാല്‍ ജാമ്യം നല്‍കണമെന്ന് ഫിറോസിന്റെ അഭിഭാഷകന്‍ വാദിച്ചു.