ഒളിംപിക്‌സില്‍ ഗുസ്തി തുടരും

Posted on: September 9, 2013 8:47 am | Last updated: September 9, 2013 at 8:47 am

Sushil+Kumar+Olympics+Day+16+Wrestling+nsyTVD9Lu6rlലൗസാനെ (സ്വിറ്റ്‌സര്‍ലാന്റ്): ഒളിമ്പിക്‌സില്‍ ഗുസ്തി മത്സര ഇനമായി നിലനിര്‍ത്താന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐ ഒ സി) തീരുമാനിച്ചു. 2020ലും 2024ലും നടക്കുന്ന ഒളിംപിക്‌സില്‍ ഗുസ്തിക്ക് സ്ഥാനമുണ്ടാവും. ബേസ്‌ബോള്‍, സക്വാഷ് എന്നീ ഇനങ്ങളെ പിന്തള്ളിയാണ് ഗുസ്തി ഒളിമ്പിക്‌സ് മത്സര ഇനങ്ങളില്‍ വീണ്ടും സ്ഥാനം പിടിച്ചത്.

ഇന്ത്യക്ക് മെഡല്‍ സാധ്യതയയുള്ള ഇനമായ ഗുസ്തി ഒളിമ്പിക്‌സില്‍ നിന്ന് പിന്‍വലിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഐ ഒ സിയുടെ ഈ തീരുമാനം ഏറ്റവും സന്തോഷം നല്‍കുന്നത് ഇന്ത്യക്ക് തന്നെയായിരിക്കും.