മോന്‍സ് ജോസഫിന്റെ മകന്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു

Posted on: September 8, 2013 2:00 am | Last updated: September 8, 2013 at 5:07 pm

കോട്ടയം: കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി കടുത്തുരുത്തി എം എല്‍ എ മോന്‍സ് ജോസഫിന്റെ മകന്‍ ഇമ്മാനുവേല്‍ (11) മരിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഇമ്മാനുവലിന്റെ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരിച്ചത്. രാവിലെ കളിക്കുന്നതിനിടെ ഇമ്മാനുവലിന്റെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കയര്‍ കുരുങ്ങിയത് വീട്ടുകാര്‍ കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ചത്തെ പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കെ ഇടവേളയില്‍ കളിക്കാന്‍ പോയതായിരുന്നു ഇമ്മാനുവല്‍. തുടര്‍ന്ന് രാവിലെ എട്ടരയോടെ വീട്ടിലെ മുറിക്കകത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോയി വന്നശേഷം വീട്ടിനുള്ളിലെ മുറിയില്‍ കയറിയ ഇമ്മാനുവേല്‍ പുറത്തുവരാതായതിനെ തുടര്‍ന്ന് മുറി തുറന്നു നോക്കിയപ്പോഴാണ് കഴുത്തില്‍ കയര്‍ കുരുങ്ങികിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുട്ടുചിറ മിഷന്‍ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കളും നാട്ടുകാരും അന്ത്യോപചാരമര്‍പ്പിച്ചു.