പെരിന്തല്‍മണ്ണ ബസ്സപടകടം: ഒരാള്‍ കൂടി മരിച്ചു

Posted on: September 8, 2013 10:09 am | Last updated: September 8, 2013 at 10:09 am

Bus.മലപ്പുറം: പെരിന്തല്‍മണ്ണ തേലക്കാട് ബസ് ദുരന്തത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. മേല്‍ക്കുളങ്ങര എറംതൊടി രാമചന്ദ്രനാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. പരുക്കേറ്റ മറ്റു മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

വെള്ളിയാഴ്ചയണ് പെരിന്തല്‍മണ്ണയില്‍ നിന്ന് മേല്‍ക്കുളങ്ങരയിലേക്ക് പോകുകയായിരുന്ന ഫ്രണ്ട്‌സ് മിനിബസ് തേലക്കാട്ട് വെച്ച് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച ശേഷം കീഴ്‌മേല്‍ മറിയുകയായിരുന്നു.