ശ്രീധരന്‍ നായരെ നുണപരിശോധനക്ക് വിധേയനാക്കും

Posted on: September 7, 2013 7:40 pm | Last updated: September 8, 2013 at 1:41 pm

Sreedharan-NairMainപത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസില്‍ തട്ടിപ്പിനിരയായ പത്തനംതിട്ട സ്വദേശി ശ്രീധരന്‍ നായരെ നുണപരിശോധനക്ക് വിധോയനാക്കും. ഇതുസംബന്ധിച്ച് ചെങ്ങന്നൂര്‍ ഡി വൈ എസ് പിയാണ് നോട്ടീസ് നല്‍കിയത്.

കഴിഞ്ഞദിവസം സോളാര്‍ കേസിന്റെ അന്വേഷണ തലവന്‍ എ ഡി ജി പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായും ധൈര്യമുണ്ടെങ്കില്‍ തന്റെ മൊഴി പോലീസ് പരസ്യപ്പെടുത്തട്ടെയെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നുണപരിശോധനക്ക് വിധേയമാക്കുന്നത്.