യു എന്‍ അനുമതിയുണ്ടെങ്കില്‍ മാത്രം സൈനിക നടപടി മതി: അറബ് ലീഗ്

Posted on: September 7, 2013 6:54 pm | Last updated: September 7, 2013 at 6:54 pm

Lakhdar Brahimiയു എന്‍: ഐക്യരാഷ്ട്രസഭയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ സിറിയകികെതിരെ സൈനികമായി നടപടിയെടുക്കാവൂ എന്ന് യു എന്നിലേക്കുള്ള അറബ് ലീഗിന്റെ പ്രതിനിധി ലഖ്ദര്‍ ബ്രഹിമി വ്യക്തമാക്കി. ജി 20 ഉച്ചകോടിക്കായി യു എന്നില്‍ എത്തിയതായിരുന്നു അദ്ദേഹം.

ഈ വിഷയത്തില്‍ ഒരു പ്രശ്‌നപരിഹാരത്തിന് അറബ് ലീഗ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സിറിയയെയും അമേരിക്കയെയും റഷ്യയെയും പ്രത്യേകം വിളിച്ചുകൂട്ടാന്‍ ആലോചിക്കുന്നതായും ബ്രഹിമി പറഞ്ഞു.