Connect with us

Kozhikode

ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ സംരംഭകത്വ വികസന പരിശീലനം തുടങ്ങി

Published

|

Last Updated

കോഴിക്കോട്: പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിലെ സ്വയംതൊഴില്‍ സംരംഭകരുടെ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനും ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സംരംഭകത്വ വികസന പരിശീലന പരിപാടിക്ക് തുടക്കമായി.
മലബാര്‍ പാലസില്‍ നടന്ന ചടങ്ങ് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ  തിരഞ്ഞെടുക്കപ്പെട്ട 70 ഓളം പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
സ്വയംതൊഴില്‍ സംരംഭകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളും പരിശീലനവും നല്‍കുക, വിവിധ വായ്പാ പദ്ധതികള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവയെപ്പറ്റി വിവരങ്ങള്‍ ലഭ്യമാക്കുക, സ്വയംതൊഴില്‍ സംരംഭങ്ങളിലേക്ക് കടന്നുവരുന്നവര്‍ക്ക് പ്രോത്സാഹനവും നിര്‍ദേശങ്ങളും നല്‍കുക തുടങ്ങിയവയാണ് പരിപാടി ലക്ഷ്യമാക്കുന്നത്.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മോഹന്‍ ശങ്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി ദിലീപ് കുമാര്‍ സ്വാഗതവും ജി സജിത് നന്ദിയും പറഞ്ഞു. കുട്ടപ്പന്‍ ചെട്ട്യാര്‍, സഹായദാസ്, സത്യന്‍ വണ്ടിച്ചാലില്‍, രജേന്ദ്രന്‍ വി, ഷറഫുദ്ദീന്‍ ബി, ഡോ ജോഷി സംസാരിച്ചു.
പരിശീലനം ഇന്ന് സമാപിക്കും.