ജില്ലാ സാഹിത്യോത്സവ് സേവന സംഘം മലപ്പുറത്ത് ഒത്തുചേര്‍ന്നു

Posted on: September 7, 2013 2:08 am | Last updated: September 7, 2013 at 2:08 am

മലപ്പുറം: എസ് എസ് എഫ് ജില്ലാ സാഹിത്യേത്സവിന്റെ സന്നദ്ധ സേനയായ സേവന സംഘം വാദിസലാമില്‍ ഒത്തുചേര്‍ന്നു. മലപ്പുറം ഡിവിഷനിലെ 313 അംഗ സേനയാണ് ‘സേവന സംഘം’. എം കെ അഹമ്മദ് മാസ്റ്റര്‍ ചീഫും കെ എ റഷീദ് കോഡിനേറ്ററുമായ സമിതിയാണ് സേവന സംഘത്തെ നയിക്കുന്നത്.
ഒത്തുചേരല്‍ എ എ റഹീം  ഉദ്ഘാടനം ചെയ്തു. ദുല്‍ഫുഖാറലി സഖാഫി, അഹമ്മദ് മാസ്റ്റര്‍, ശറഫുദ്ദീന്‍ സഅദി പാങ്ങ്, എം കെ എം സ്വഫ്‌വാന്‍, അബ്ബാസ് സഖാഫി കോഡൂര്‍, കെ എ റശീദ് റഫീഖ് സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു.