എസ് എസ് എഫ് തര്‍ബിയ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

Posted on: September 7, 2013 1:25 am | Last updated: September 7, 2013 at 1:25 am

തിരുവനന്തപുരം: എസ് എസ് എഫ് തര്‍ബിയ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്  എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. വൈകുന്നേരം നാലിന് പൂന്തുറ മദീന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിക്കും. പി എ മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തും. എ സൈഫുദ്ദീന്‍ ഹാജി, വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി, സിദ്ദീഖ് സഖാഫി നേമം, എം അബ്ദുല്‍ മജീദ് സംസാരിക്കും.
എസ് എസ് എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന തര്‍ബിയ – 2013 ലൂടെ പ്രവര്‍ത്തകരുടെ ആത്മീയവും സംഘടനാപരവുമായ സമഗ്രപരിശീലനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ ആറായിരത്തോളം യൂനിറ്റ് കേന്ദ്രങ്ങളില്‍ പ്രതിമാസം തര്‍ബിയ സംഗമങ്ങള്‍ സംഘടിപ്പിക്കും.
പ്രവര്‍ത്തക പരിശീലനവും ഘടക ശാക്തീകരണവും ലക്ഷ്യം വെച്ച് സംസ്ഥാന ട്രെയിനിംഗ് സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഘടകങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് യൂനിറ്റ് തര്‍ബിയ സംഗമങ്ങള്‍. ആത്മീയം, മതം, ആദര്‍ശം, പ്രസ്ഥാനം, ഇസ്‌ലാമിക ചരിത്രം, ഖുര്‍ആന്‍, ഹദീസ് പഠനം, ആനുകാലികം തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ പ്രവര്‍ത്തക പരിശീലന പദ്ധതിക്ക് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ രൂപം നല്‍കി.  തര്‍ബിയ ജില്ലാതല ഉദ്ഘാടനങ്ങള്‍ ഈ മാസം പത്തിനകം പൂര്‍ത്തിയാകും. തുടര്‍ന്ന് 30 നകം ഒന്നാംഘട്ട തര്‍ബിയ പരിശീലന പരിപാടികള്‍ പൂര്‍ത്തീകരിക്കും. ഇത് സംബന്ധമായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിക്കും.
എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, പി എ ഫാറൂഖ് നഈമി, അബ്ദുര്‍റഷീദ് സഖാഫി കുറ്റിയാടി, വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ്, പി വി അഹ്മദ് കബീര്‍, എ എ റഹീം, റഷീദ് നരിക്കോട്, കെ ഐ ബശീര്‍ സംസാരിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.