മുപ്പത് വാഹനാപകട നഷ്ടപരിഹാര കേസുകള്‍ തീര്‍പ്പാക്കി

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 2:02 pm

വടകര: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി വാഹനാപകട നഷ്ടപരിഹാര കേസുകള്‍ക്കായി നടത്തിയ ലോക് അദാലത്തില്‍ മുപ്പത് കേസുകള്‍ തീര്‍പ്പായി. മുപ്പത്തിയേഴ് കേസുകളാണ് പരിഗണിച്ചത്. 17,35,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവായി. യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനി എതിര്‍ കക്ഷികളായ ആറ് കേസില്‍ 4,85,000 രൂപയും ഓറിയന്റല്‍ എതിര്‍ കക്ഷികളായ അഞ്ച് കേസില്‍ 4,14,000 രൂപയും ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനി എതിര്‍ കക്ഷികളായ ഏഴ് കേസില്‍ 1,48,000 രൂപയും നഷനല്‍ ഇന്‍ഷ്വറന്‍സ് എതിര്‍ കക്ഷിയായ മൂന്ന് കേസില്‍ 82,000 രൂപയും ചോളമണ്ഡലം ജനറല്‍ ഇന്‍ഷ്വറന്‍സ് കക്ഷിയായ രണ്ട് കേസില്‍ 4,50,000 രൂപയും എസ് ബി ഐ ജനറല്‍ എതിര്‍ കക്ഷിയായ മൂന്ന് കേസില്‍ 35,000 രൂപയും ഐ സി ഐ സി ഐ എതിര്‍കക്ഷിയായ നാല് കേസില്‍ 1,15,000 രൂപയും നല്‍കാനാണ് തീര്‍പ്പായത്. അദാലത്തിന് റിട്ട. എം എ സി ടി ജഡ്ജി കെ രാമകൃഷ്ണന്‍, വടകര എം എ സി ടി ജഡ്ജി സി കെ സോമരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.