Connect with us

National

കല്‍ക്കരി അഴിമതി: ടി കെ എ നായരെ ചോദ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ടി കെ എ നയാര്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എ സമ്പത്ത് എന്നിവരെ ചോദ്യം ചെയ്യണമെന്ന സി ബി ഐയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഭരണഘടനാ പദവി വഹിക്കുന്നവരായതിനാല്‍ ഇവരെ ചോദ്യം ചെയ്യാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴിഞ്ഞ ജൂണിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സി ബി ഐ ഹരജി നല്‍കിയത്.

അതിനിടെ, കല്‍ക്കരിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ശിപാര്‍ശ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനോട് സി ബി ഐ ഡയറക്ടര്‍ വിശദീകരണം തേടി. എന്ത് അടിസ്ഥാനത്തിലാണ് ചോദ്യം ചെയേണ്ടവരുടെ പട്ടികയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയതെന്ന് വിശദീകരിക്കണമന്നാണ് ആവശ്യം.