ഖത്തറില് സ്‌കൂളുകളില്‍ ലഘുഭക്ഷണ വിതരണം: 41 കമ്പനികള്‍ക്ക് അംഗീകാരം

Posted on: September 5, 2013 6:10 pm | Last updated: September 5, 2013 at 6:10 pm

imagesദോഹ: രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ ലഘുഭക്ഷണം വിതരണം ചെയ്യാനുള്ള പ്രത്യേക അനുമതി ഭക്ഷ്യമേഖലയിലെ 41 കമ്പനികള്‍ക്ക് ലഭിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കൂള്‍ കാന്റീന്‍ മാനേജ്‌മെന്റ് ഫോര്‍ കോമണ്‍ സര്‍വീസസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധമായി അപേക്ഷ സമര്‍പ്പിച്ച കമ്പനികളില്‍ നിന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയമങ്ങള്‍ പാലിക്കുകയും അധികൃതരുടെ പരിശോധനയില്‍ അനുയോജ്യമെന്നു ബോധ്യപ്പെട്ടിട്ടുള്ളതുമായ സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായാണിത്.