ഭട്കലിന് എന്‍ഡിഎഫ് ബന്ധമെന്ന് എന്‍ഐഎ

Posted on: September 5, 2013 9:09 am | Last updated: September 5, 2013 at 5:53 pm

NIAന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കലിന് എന്‍ഡിഎഫ്് ബന്ധമുണ്ടെന്ന് എന്‍ഐഎ. 2008ല്‍ മംഗലാപുരത്ത്് നടന്ന ഫ്രീഡം പരേഡില്‍ ഭട്കല്‍ പങ്കെടുത്തു. ദുബായില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എന്‍ഡിഎഫുമായി ബന്ധപ്പെട്ടുവെന്നും ഭട്കല്‍ സമ്മതിച്ചതായി എന്‍ഐഎ ഉദ്യോഗസ്ഥാര്‍ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ചയാഴ്ചയാണ് ഭട്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്്. തെക്കേ ഇന്ത്യയില്‍ നടന്ന പല പ്രധാന സ്‌ഫോടനങ്ങളിലും ഇയാള്‍ക്കു പങ്കുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ ഗൊരഖ്പൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ എട്ടു വര്‍ഷമായി രാജ്യത്തുടനീളം നടന്ന നിരവധി തീവ്രവാദ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചയാളാണ് യാസിന്‍ ഭട്കല്‍.