Connect with us

Business

എക്‌സ്പ്രസ് മണി സൈറ്റ്‌സെയ്‌വേഴ്‌സുമായി ധാരണാപത്രം ഒപ്പിട്ടു

Published

|

Last Updated

ദുബൈ: പ്രമുഖ ധാനകാര്യ സ്ഥാപനമായ എക്‌സ്പ്രസ് മണി സൈറ്റ്‌സെയ്‌വേഴ്‌സ് മിഡില്‍ ഈസ്റ്റുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. രാജ്യാന്തര തലത്തില്‍ അന്ധതക്കെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൈറ്റ്‌സെയ്‌വേഴ്‌സ്.
എക്‌സ്പ്രസ് മണി ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സി എസ് ആര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് വിനീഷ് നായരും സൈറ്റ് സെയ്‌വേഴ്‌സ് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍ നുഐമിയുമാണ് എക്‌സ്പ്രസ് മണിയുടെ അബുദാബി ഓഫീസില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. സാമൂഹിക പ്രതിബദ്ധതയാണ് ഇത്തരം ഒരു ശ്രമത്തിന് പിന്നിലെന്ന് വിനീഷ് നായര്‍ വ്യക്തമാക്കി. ടാന്‍സാനിയയിലെയും ഗാനയിലെയും അന്ധരെ ഇന്‍ഫമേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുമായി ബന്ധിപ്പിച്ച് ശാക്തീകരിക്കാനായി സൈറ്റ് സെയ്‌വേഴ്‌സ് നടത്തുന്ന പരിശ്രമങ്ങളെ സഹായിക്കാനായാണ് ഈ ഉദ്യമം. ഇത്തരം ഒരു ഉദ്യമത്തില്‍ ഭാഗഭാക്കാവാന്‍ സാധിച്ചതില്‍ കമ്പനി അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.